ഉത്ഘാടനം 11-11-2013
18:02
രാമപുരം ഉപജില്ലാ കലോത്സവത്തിന് മേലുകാവില്‍ വര്‍ണാഭമായ തുടക്കം
മേലുകാവ് . രാമപുരം ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് മേലുകാവില്‍ തുടക്കമായി. ജോയി എബ്രഹാം എംപി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസിമോള്‍ മാത്യൂസ് അധ്യക്ഷത വഹിച്ചു. സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക മുന്‍ ബിഷപ് റവ. ഡോ കെ.ജെ. സാമുവല്‍, റവ. ജോസ്ലിന്‍ പി. ചാക്കോ, സണ്ണി മാത്യു, ജേക്കബ് ജോര്‍ജ്, രജിതാ സിബി, ഹന്‍സാ എം സലീം, ജോര്‍ജ് തോമസ്, സലീം, കത്രിക്കുട്ടി അഗസ്റ്റിന്‍, അന്നമ്മ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഏഴു പഞ്ചായത്തുകളിലെ 59 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.
Subscribe to:
Posts (Atom)